അച്ഛനെമാത്രമാണ് കൊല്ലാനുദ്ദേശിച്ചത്, മയൂർ നാഥ്
തൃശൂർ ∙ ‘അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നു..’ പൊലീസ് കസ്റ്റഡിയിൽ മയൂർനാഥ് വെളിപ്പെടുത്തിയതിങ്ങനെ. അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി തനിക്കുണ്ടായിരുന്ന പകയാണു കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊലപ്പെടുത്താനുള്ളആസൂത്രണത്തിലേക്കു നയിച്ചതെന്നു മയൂർനാഥ് പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണു വിദഗ്ധമായൊരു കൊലപാതക സാധ്യത തെളിഞ്ഞുവന്നത്. ചോദ്യം ചെയ്യലിൽആദ്യം
പിടിച്ചുനിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിച്ചു.
Leave A Comment