യാത്രക്കാരുമായി പോയ ബസ് റോഡിലെ കുഴിയിൽ താഴ്ന്നു
അന്തിക്കാട്: കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി റോഡരികിൽ എടുത്ത കുഴികൾ ശരിയായ വിധം മൂടാത്തതിനാൽ പടിയത്ത് യാത്രക്കാരുമായി പോയ ബസ് റോഡിലെ കുഴിയിൽ താഴ്ന്നു. തൃപ്രയാർ - തൃശൂർ റൂട്ടിൽ മുറ്റിച്ചൂർ വഴി സർവീസ് നടത്തുന്ന കൃഷ്ണ ബസാണ് ആശാരി മൂലയ്ക്കു സമീപം താഴ്ന്നത്.
ഇതുമൂലം വിദ്യാർഥികളും ജോലിക്കാരുമുൾപ്പടെയുള്ള ബസ് യാത്രക്കാർ പെരുവഴിയിലായി. ഇന്നലെ രാവിലെ പടിയം - കണ്ടശാംകടവ് പൊതുമരാമത്ത് റോഡിലാണ് സംഭവം. അന്തിക്കാട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് വേണ്ടി എടുത്ത കുഴികളാണ് വില്ലനായത്. കഴിഞ്ഞ ദിവസം അന്തിക്കാട് ആശുപത്രി റോഡിൽ സ്കൂൾ ബസും കാറും അന്തിക്കാട് ആൽ കാദർ റോഡിൽ ലോറിയും സമാന രീതിയിൽ താഴ്ന്നിരുന്നു. പ്രശ്നത്തിൽ പഞ്ചായത്ത് ഭരണസമിതി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Leave A Comment