മാങ്ങാക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍; കാട് കയറ്റാന്‍ ശ്രമം തുടരുന്നു
പാലക്കാട്: അട്ടപ്പാടിയിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. ചാവടി ഊരിന് സമീപമാണ് രാവിലെ മാങ്ങാക്കൊമ്പന്‍ എന്ന ആനയെ കണ്ടത്. വനപാലകരുടെ നേതൃത്വത്തില്‍ കാട് കയറ്റാനുള്ള ശ്രമം തുടരുകയാണ്.
ഞായറാഴ്ച ഷോളയൂരിലെ ചാവടിയൂര്‍ ഊരിന് സമീപവും മാങ്ങാക്കൊമ്പന്‍ ഇറങ്ങിയെങ്കിലും നാട്ടുകാര്‍ ബഹളം വച്ചതോടെ ആന വനത്തിലേക്ക് കയറിയിരുന്നു.
മാങ്ങയാണ് കൊമ്പന്റെ ഇഷ്ടഭക്ഷണം. മാങ്ങയുടെ സീസണായതിനാല്‍ ഇടയ്ക്കിടെ നാട്ടിലിറങ്ങി മാവിന്റെ ചില്ലയൊടിച്ച് മാങ്ങ ഭക്ഷിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയും രണ്ട് തവണ കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു.
Leave A Comment