സ്ഥാനാർഥിക്കും സംഘത്തിനും നേരേ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം
അതിരപ്പിള്ളി: സ്ഥാനാർഥിക്കും സംഘത്തിനും നേരേ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. മലക്കപ്പാറയിൽ പര്യടനത്തിനു പോയ ബ്ലോക്ക് സ്ഥാനാർഥിക്കും സംഘത്തിനും നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. രാത്രി ഒൻപതോടെയാണ് സംഭവം.
കോൺഗ്രസിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും സംഘവും സഞ്ചരിച്ച കാറുകൾക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തതോടെ കാറിൽ ഉണ്ടായിരുന്ന പ്രവർത്തകർ ഇറങ്ങി ഓടി.
കാട്ടാന റോഡരികിലെ കുഴിയിൽ വീണതുകൊണ്ട് പ്രചാരണ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ വീണ സംഘത്തിലെ പോൾസണു കൈകൾക്കും കാലിനും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
Leave A Comment