കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു
തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ ദേവി വിഗ്രഹം മോഷണം പോയി. ഓഫീസ് അലമാരകൾ കുത്തിത്തുറന്നാണ് വിഗ്രഹം മോഷ്ടിച്ചത്.
ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Leave A Comment