സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാൻ ജീവനക്കാർ ജാഗ്രതപാലിക്കണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ
സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാൻ ജീവനക്കാർ ജാഗ്രതപാലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എല്‍എ. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 34 മത് സംസ്ഥാന കൗൺസിൽ യോഗം ഇടുക്കിയിലെ കുമളിയിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു .മുൻ ആഭ്യന്തര വകുപ്പ്മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ . യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു.
സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്തുന്നതിനും, നിക്ഷേപങ്ങൾ സഹകരണ മേഖലയിൽ നിന്ന് നിക്ഷേപങ്ങൾ കൊഴിഞ്ഞ് പോയിട്ടുണ്ടെങ്കിൽ അവ തിരികെ കൊണ്ടുവരുന്നതിനുള്ള അടിയന്തര നടപടികൾ എടുക്കണം എന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിക്ഷേപലിശ നിരക്ക് വർദ്ധിപ്പിക്കുക, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുക, സംഘങ്ങൾ കാർഷികവായ്പകൾക്ക് ഉത്തേജന പലിശ അനുവദിച്ചതിൽ സർക്കാർ നൽകാനുള്ള തുക ഉടൻ അനുവദിക്കുക
അവദിക്കുക, മറ്റ് സംസ്ഥാനങ്ങളിലേ സഹകരണ ജീവനക്കാരുടെയും ധനകാര്യ സ്ഥാപനങളിലേയും, പങ്കാളിത്ത പെൻഷൻ ബാധകമായ സർക്കാർ ജീവനക്കാർക്കും സമാനമായി സഹകരണ ജീവനക്കാരുടെയും പെൻഷൻ പ്രായം 60 ആക്കി ഉയർത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
അഡ്വക്കേറ്റ് ഇ എം ആഗസ്തി മുഖ്യ പ്രഭാഷണവും, ജോയ് വെട്ടിക്കുഴി സഹകരണ സന്ദേശവും നൽകി. പ്രൊഫസർ എം ജെ ജേക്കബ്, അഡ്വക്കറ്റ് ഇബ്രാഹിംകുട്ടി കല്ലാർ, എം എം വർഗീസ്, പി പി റഹിം, അശോകൻ കുറങ്ങപ്പള്ളി, ഷാജി മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാന പ്രസിഡണ്ട് പി .കെ വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻകുറങ്ങപ്പള്ളി മറ്റ് സംസ്ഥാന ഭാരവാഹികളായ സാബു പി വാഴയിൽ, എൻ സുഭാഷ് കുമാർ എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. അഡ്വക്കേറ്റ് എസ് അശോകൻ, റോയി കെ പൗലോസ്, അഡ്വക്കേറ്റ് സിറിയക് തോമസ്, കെ ദീപക്, ബാബു അത്തിമൂട്ടിൽ, ഇ ഡി സാബു, ടി സി ലൂക്കോസ്, എം ആർ സാബുരാജൻ, ബി ആർ അനിൽകുമാർ, ടി വി ഉണ്ണികൃഷ്ണൻ, സി വി അജയൻ, സി ശ്രീകല, പി ശോഭ, ബിജു മാത്യു, എബ്രഹാം കുര്യാക്കോസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. എട്ടിന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സംഘടനയുടെ പുതിയ ജനറൽ സെക്രട്ടറിയായി ഇ ഡി സാബുവിനെ തെരഞ്ഞെടുത്തു.
Leave A Comment