അക്ഷരത്തറവാട്ടിൽ ദേശീയ പുസ്തകോത്സവം
തൃശൂർ: മലയാളത്തിന്റെ അക്ഷരത്തറവാടായ കേരള സാഹിത്യ അക്കാദമിയിൽ ദേശീയ പുസ്തകോത്സവത്തിന് കൊടിയേറി. എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.
സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, പ്രസിഡന്റ് സച്ചിദാനന്ദൻ, ടി.എൻ. പ്രതാപൻ എംപി, മേയർ എം.കെ. വർഗീസ്, ജില്ല കളക്ടർ ഹരിത വി. കുമാർ, അക്കാദമി വൈസ് പ്രസിഡന്റ്് അശോകൻ ചരുവിൽ, നിർവാഹക സമിതിയംഗം വിജയലക്ഷ്മി, മാനേജർ ടിജെസി ആന്റണി എന്നിവർ ചേർന്ന് വാഴപ്പിണ്ടി വിളക്കുകളിലെ ചെരാതുകൾ കൊളുത്തി.
ഈ മാസം പതിനൊന്നുവരെയാണു ദേശീയ പുസ്തകോത്സവം.വിവിധ പരിപാടികളും പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.ചിത്രപ്രദർശനം, സിനിമയും കർണാടക സംഗീതവും കോർത്തിണക്കിയുള്ള പ്രത്യേക സംഗീത പരിപാടി, എന്നിവ ഇന്നലെ വൈകീട്ട് നടന്നു.
Leave A Comment