പരൂരിൽ നാലുപേർക്കു കുറുക്കന്റെ കടിയേറ്റു
പുന്നയൂർക്കുളം: പരൂരിൽ നാലുപേർക്കു കുറുക്കന്റെ കടിയേറ്റ് പരുക്ക്. പരൂർ പറയങ്ങാട്ട് മസ്ജിദ് റോഡിനു കിഴക്കു ഭാഗത്താണു വൈകീട്ട് ആറരയോടെ കുറുക്കന്റെ ആക്രമണം ഉണ്ടായത്. കടിയേറ്റ മാളിയേക്കൽ ഫാത്തിമ (55), ഇവരുടെ മകളുടെ മകൻ ഷംസാൻ (നാല്), കിടങ്ങത്തയിൽ ഷെരീഫ് (51), ഷിഹാബ് (30) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Leave A Comment