ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്
തൃശ്ശൂർ: ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. അമ്മാടം സ്വദേശി ജോയിക്കാണ് പരിക്കേറ്റത്. തൃശ്ശൂർ എറവക്കാട് റൂട്ടിലോടുന്ന ബ്രദേഴ്സ് എന്ന ബസിൽ നിന്നുമാണ് ജോയി വീണത്.
ഒല്ലൂർ ബസ് സ്റ്റോപ്പിൽ നിന്നും 20 മീറ്റർ മാറി പെട്രോൾ പന്പിന് സമീപത്തേക്കാണ് ഇദ്ദേഹം തെറിച്ചു വീണത്. അപകടസമയത്ത് ബസിന്റെ വാതിൽ അടച്ചിരുന്നില്ല. ബസ് സ്റ്റോപ്പിൽ നിന്നും കയറി നിമിഷങ്ങൾക്കകം റോഡിലേക്ക് വീഴുകയായിരുന്നു.
തലയ്ക്കടക്കം പരിക്കേറ്റ ജോയിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി.
Leave A Comment