ജില്ലാ വാർത്ത

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ വ​ർ​ധ​ന ക​ട​ലാ​സി​ൽ മാ​ത്ര​മെ​ന്ന് ഡീ​ലേ​ഴ്സ് അ​സോ.

വൈ​പ്പി​ൻ: റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കു ക​മ്മീ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ച്ച​ത് ക​ട​ലാ​സി​ൽ മാ​ത്ര​മാ​ണെ​ന്ന് ഓ​ൾ കേ​ര​ള റി​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ജ​നു​വ​രി മാ​സ​ത്തെ ക​മ്മീ​ഷ​ൻ ഇ​തു​വ​രെ​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലെ തു​ക ഏ​താ​നും താ​ലൂ​ക്കു​ക​ളി​ൽ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​മി​ല്ലെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ഇ​സ​ഹാ​ക്ക് പ​റ​ഞ്ഞു.

പു​തു​ക്കി​യ നി​ര​ക്ക് അ​നു​സ​രി​ച്ച് 45 ക്വി​ന്‍റ​ൽ വി​ല്ക്കു​ന്ന ഡീ​ലേ​ഴ്സി​ന് 18,000 രൂ​പ​യി​ൽ നി​ന്ന് 21000 രു​പ​യും, കൂ​ടു​ത​ൽ വി​ൽ​ക്കു​ന്ന​തി​ന് ക്വി​ന്‍റ​ലി​ന് 200 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ നി​ന്നു​വേ​ണം സെ​യി​ൽ​സ്മാ​നു​ള്ള ശ​മ്പ​ളം, ക​ട വാ​ട​ക, ക​റ​ന്‍റ് കാ​ശ് എ​ന്നി​വ ന​ൽ​കാ​ൻ. എ​ന്നാ​ൽ കു​ടി​ശി​ക വ​ന്ന​തോ​ടെ ഇ​തെ​ല്ലാം അ​വ​താ​ള​ത്തി​ലാ​യെ​ന്ന് റേ​ഷ​ൻ ഡീ​ലേ​ഴ്സ് പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല വി​ല്പ​ന​യ്ക്കു​ള്ള റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് പ​ണ​മ​ട​ക്കാ​നും വ്യാ​പാ​രി​ക​ൾ വ​ല​യു​ക​യാ​ണ്. യോ​ഗ​ത്തി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക​ട്ട​റി എം.​ആ​ർ. സ​ണ്ണി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി.​എ. സ​ന്തോ​ഷ്, എ​ൻ.​ബി. അ​മൃ​ത​രാ​ജ്, ശ​ശി​ന്ദ്ര​നാ​ഥ്, ശ​ര​ണ്യ, ബീ​ന സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leave A Comment