ജില്ലാ വാർത്ത

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം; ക​രാ​റു​കാ​ര​ൻ സ​തീ​ശ​ൻ മ​രി​ച്ചു

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ‌​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​രാ​റു​കാ​ര​ൻ സ​തീ​ശ​ൻ (46) മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ സ​തീ​ശ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി.

തൃ​ശൂ​ർ പൂ​ര​ത്തി​ന് 2011 മു​ത​ൽ തി​രു​വ​മ്പാ​ടി​യു​ടെ ക​രാ​റു​കാ​ര​നാ​ണ് സ​തീ​ശ​ൻ. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ വെ​ടി​ക്കെ​ട്ട് വി​ദ​ഗ്‌​ധ​നാ​ണ് സ​തീ​ശ​ൻ. 2024ൽ ​തൃ​ശൂ​ർ പൂ​ര​ത്തി​ലെ ആ​ദ്യ സൗ​ഹൃ​ദ വെ​ടി​ക്കെ​ട്ട് ഒ​രു​ക്കി​യ​ത് സ​തീ​ശ​നാ​യി​രു​ന്നു. പാ​റ​മേ​ക്കാ​വി​നും തി​രു​വ​മ്പാ​ടി​ക്കു​മാ​യാ​ണ് അ​ന്ന് വെ​ടി​ക്കെ​ട്ട് ഒ​രു​ക്കി​യ​ത്.

പി​താ​വ് മ​ണി​പാ​പ്പ​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്നാ​ണ് സ​തീ​ശ​ൻ വെ​ടി​ക്കെ​ട്ട് രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ലൈ​സ​ൻ​സി​യാ​യി​രു​ന്നു മ​ണി​പാ​പ്പ​ൻ. അ​ച്‌ഛ​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് സ​തീ​ശ​ൻ വെ​ടി​ക്കെ​ട്ട് ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത​ത്.

Leave A Comment