ജില്ലാ വാർത്ത

തൃശൂർ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ കവർച്ച; അ​ഞ്ചു പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു

തൃ​ശൂ​ർ: ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. അ​ഞ്ചു പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നും 3.30​നും ഇ​ട​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വൈ​കിട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

ക്വാ​ർ​ട്ടേ​ഴ്സ് വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​യു​ടെ ഒാ​ടാ​ന്പ​ല​യും അ​ല​മാ​ര​യു​ടെ ലോ​ക്ക​റും ത​ക​ർ​ത്താ​ണു മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ഷ​ണം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. പോ​ലീ​സും ഫിംഗർ​പ്രി​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​ര​ക്കേ​റി​യ ശ​ക്ത​ൻ ന​ഗ​റി​നു സ​മീ​പ​മു​ള്ള ക്വാ​ർ​ട്ടേ​ഴ്സ് കോ​ന്പൗ​ണ്ടി​നു മ​തി​ലി​ല്ലാ​ത്ത​തി​നാ​ൽ ആ​ർ​ക്കും ക​ട​ന്നു​വ​രാ​വു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തി​നു​സ​മീ​പ​ത്താ​യി നാ​ടോ​ടി​ക​ളും അ​ല​ഞ്ഞു​തി​രി​യു​ന്ന​വ​രു​മ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണു രാ​ത്രി​യും പ​ക​ലും ത​ന്പ​ടി​ക്കു​ന്ന​ത്.

Leave A Comment