വടക്കഞ്ചേരിയിൽ കെഎസ്ആർടിസിക്കു പിന്നിൽ സ്വകാര്യബസിടിച്ച് 17 പേർക്ക് പരിക്ക്
പാലക്കാട്: വടക്കഞ്ചേരിയിൽ ഡയാന ഹോട്ടലിനു സമീപം സ്വകാര്യ ബസ് കെഎസ്ആർടിസി ബസിനു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ പതിനേഴുപേർക്ക് പരിക്ക്.
പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ പതിനൊന്നോടെയാണ് സംഭവം. മുഖത്തിനും തലക്കും നെറ്റിക്കുമാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
തൃശൂരിൽ നിന്നു വടക്കഞ്ചേരി ഭാഗത്തേക്കു വരികയായിരുന്നു ഇരു ബസുകളും. ഡയാന ഭാഗത്ത് ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് പ്രവേശിക്കവേ മുന്പിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലാണ് സ്വകാര്യബസിടിച്ചത്. വടക്കഞ്ചേരി പോലീസ് അന്വേഷണം നടത്തി.
Leave A Comment