ജില്ലാ വാർത്ത

ക​ന​ത്ത ചൂ​ടി​ൽ വെ​ന്തു​രു​കി തൃ​ശൂ​ർ; ജി​ല്ല​യി​ൽ ഇ​ന്നു യെ​ല്ലോ അ​ല​ർ​ട്ട്

തൃ​ശൂ​ർ: അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യും അ​ന്ത​രീ​ക്ഷ​താ​പ​നി​ല​യും അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ചൂ​ടി​ൽ വെ​ന്തു​രു​കി തൃ​ശൂ​ർ. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല​യി​ൽ അ​ട​ക്കം സം​സ്ഥാ​ന​ത്തെ ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ അ​തീ​വ​ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്നു ചൂ​ട് 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ക​ടു​ത്ത ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്തു ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ പ​ക​ൽ​സ​മ​യ​ത്തെ തി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കി​യും കു​ട, തൊ​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചും വെ​യി​ലേ​ൽ​ക്കാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി​യു​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ക​ടു​ത്ത ചൂ​ടി​ൽ‌​നി​ന്ന് താ​ത്കാ​ലി​ക ആ​ശ്വാ​സം ക​ണ്ടെ​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ഇ​തേ​നി​ല​യി​ൽ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പ​മു​ള്ള വാ​യു തു​ട​രു​ന്ന​തി​നാ​ൽ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലൊ​ഴി​കെ ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ തു​ട​രാ​നാ​ണ് സാ​ധ്യ​ത. തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം നേ​രി​ട്ടു വെ​യി​ലേ​ൽ​ക്കു​ന്ന​തു സൂ​ര്യാ​ത​പം, സൂ​ര്യ​ഘാ​തം, വി​വി​ധ​ത​രം ത്വ​ക്ക് രോ​ഗ​ങ്ങ​ൾ, നേ​ത്ര​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്നു. നി​ർ​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ദാ​ഹം​തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം ശു​ദ്ധ​ജ​ലം കു​ടി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി.

Leave A Comment