കുവൈറ്റ് ദുരന്തം, 24 മലയാളികൾ മരിച്ചതായി നോർക്ക
കുവൈറ്റ്: കുവൈറ്റിലെ മംഗഫിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സി ഇ ഒ അജിത്ത് കോളശ്ശേരി അറിയിച്ചു.
7 പേരുടെ നില ഗുരുതരമാണ്. ആരോഗ്യ നില മെച്ചപ്പെട്ട കുറച്ച് പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും അധികൃതർ അറിയിച്ചു.
മരിച്ചവരുടെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണം നടന്ന് വരുകയാണ്. ഇതിനായി വിദേശ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവയുടെ ഏകോപനത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
വിസ, പാസ്പോർട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകൾ നോർക്ക വഴിയാണ്
നടത്തുന്നത്. നോർക്കയുടെ ഹെൽപ്പ് ഡെസ്കും ഇതിനായി പ്രവർത്തിക്കുന്നതായും സി ഇ ഒ അറിയിച്ചു.
Leave A Comment