അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു
ദുബായ്: യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ അക്കാഫ് ഇവന്റ്സിന്റെ പുതിയ ഓഫീസ് എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷ്യം വഹിച്ചു. അക്കാഫ് ഇവന്റ്സിന്റെ സാഹിത്യ വിഭാഗത്തിന്റെ ഉദ്‌ഘാടനം ഷാർജ ബുക്ക് അതോറിറ്റിയുടെയും, അന്താരാഷ്ട്ര ബുക്ക് ഫെയ്‌റന്റെയും എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് പി വി മോഹൻകുമാർ നിർവഹിച്ചു. പ്രവാസ ഭൂമിയിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ അക്കാഫ് ഇവന്റ്സ് ഒരുക്കിയ വായനശാലയുടെ ഉദ്‌ഘാടനം മലയാള മനോരമ ബ്യൂറോ ചീഫ് മിന്റു പി. ജേക്കബ് നിർവഹിച്ചു. അക്കാഫ് ഡാൻസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഈ ചടങ്ങിൽ വെച്ച് നടന്നു.
ഖലീജ് ടൈംസ് അസോസിയേറ്റ് എഡിറ്റർ നസ്റീൻ അബ്ദുല്ല, എം.സി.എ. നാസർ (മീഡിയ വൺ ), ഷാബു കിളിത്തട്ടിൽ, അർഫാസ്, അനൂപ് കീച്ചേരി (യു.എ.ഇ. വാർത്താ) പ്രമുഖ സാഹിത്യകാരൻ ഇ.കെ. ദിനേശൻ, അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗമായ ഗീതാമോഹൻ, സാദിഖ് കാവിൽ (മനോരമ ഓൺലൈൻ ), ഷഹാൽ (ഏഷ്യാനെറ്റ് ന്യൂസ്) അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി മനോജ് കെ.വി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, കൾച്ചറൽ കൺവീനർ വി.സി. മനോജ്, അമീർ കല്ലട്ര, ഫിറോസ് അബ്ദുല്ല, ലേഡീസ് വിംഗ് ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവർ സംസാരിച്ചു.
Leave A Comment