അന്തര്‍ദേശീയം

ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്നു; 605 മ​ര​ണം

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി ബാ​ധി​ച്ച് 605 പേ​ർ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. മാ​ർ​ച്ച് പ​കു​തി​യോ​ടെ 74,572-ല​ധി​കം സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ളും 9,191 ല​ബോ​റ​ട്ട​റി സ്ഥി​രീ​ക​രി​ച്ച അ​ണു​ബാ​ധ​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

60,000-ത്തി​ല​ധി​കം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 55,000-ത്തി​ല​ധി​കം പേ​ർ സു​ഖം പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും നി​ര​വ​ധി കു​ട്ടി​ക​ൾ ഇ​പ്പോ​ഴും വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ത് രാ​ജ്യ​ത്തു​ട​നീ​ളം അ​പ​ക​ട​സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

Leave A Comment