അന്തര്‍ദേശീയം

യു​ദ്ധ​ഭീ​തി​യൊ​ഴി​യു​ന്നു; അ​മേ​രി​ക്ക - ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ നാ​ളെ ഖ​ത്ത​റി​ൽ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക - ഇ​റാ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​താ​യി സൂ​ച​ന. മേ​ഖ​ല​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​മാ​യ 'ആ​ക്സി​യോ​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് വി​വ​രം. വെ​ടി​നി​ർ​ത്ത​ലി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പു​തി​യ ന​യ​ത​ന്ത്ര നീ​ക്കം. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ലാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ഇ​റാ​ന്‍റെ സി​രി​ക്, ഖ​ഷം ദ്വീ​പു​ക​ളി​ലെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക മി​സൈ​ൽ വ​ർ​ഷി​ച്ചി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യി ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട താ​വ​ള​ത്തി​ലും കു​വൈ​ത്തി​ലെ അ​ലി അ​ൽ സ​ലിം വ്യോ​മ​താ​വ​ള​ത്തി​ലും ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ട് അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Leave A Comment