അന്തര്‍ദേശീയം

ഇന്തോനേഷ്യയിൽ വൻ ഭൂചലനം; 44 മരണം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 44 പേർ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. സിയാൻജൂർ മേഖലയിലാണ് സംഭവം.

റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥ വിഭാഗം അറിയിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Leave A Comment