അന്തര്‍ദേശീയം

ഉ​ത്ത​ര കൊ​റി​യ​യി​ൽ കിം ​ജോ​ങ് ഉ​ന്നി​ന് 99.93% വോ​ട്ട്; എ​തി​ർ​ത്ത​ത് 0.07 ശ​ത​മാ​നം പേ​ർ

പ്ര്യോംഗ്‌‌യാംഗ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ ഭ​ര​ണ​സം​വി​ധാ​ന​മു​ള്ള ഉ​ത്ത​ര കൊ​റി​യ​യി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​ക്ക് വ​ൻ വി​ജ​യം. ആ​കെ​യു​ള്ള വോ​ട്ട​ർ​മാ​രി​ൽ 99.93 ശ​ത​മാ​നം പേ​രും ഭ​ര​ണ​ക​ക്ഷി​യാ​യ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പി​ന്തു​ണ​ച്ച​പ്പോ​ൾ, വെ​റും 0.07 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ വോ​ട്ട് ചെ​യ്ത​ത്.

ഉ​ത്ത​ര കൊ​റി​യ​ൻ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ കെ​സി​എ​ൻ​എ ആ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പ​ത്തൊ​ൻ​പ​താം തീ​യ​തി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ 15-ാമ​ത് സു​പ്രീം പീ​പ്പി​ൾ​സ് അ​സം​ബ്ലി​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. രാ​ജ്യ​ത്തെ വോ​ട്ട​ർ​മാ​രി​ൽ 99.99 ശ​ത​മാ​നം പേ​രും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി.

വി​ദേ​ശ​ത്ത് ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും ക​ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​ത്.മു​ൻ​പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 100 ശ​ത​മാ​നം വോ​ട്ടും അ​നു​കൂ​ല​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര കൊ​റി​യ​യി​ലെ രീ​തി. എ​ന്നാ​ൽ ഇ​ത്ത​വ​ണ 0.07% പേ​ർ 'എ​തി​ർ​ത്ത്' വോ​ട്ട് ചെ​യ്തു എ​ന്ന് സ​മ്മ​തി​ച്ച​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലും സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ഒ​രു സ്ഥാ​നാ​ർ​ത്ഥി മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​ക. വോ​ട്ട​ർ​മാ​ർ​ക്ക് ആ ​സ്ഥാ​നാ​ർ​ത്ഥി​യെ അ​നു​കൂ​ലി​ക്കു​ക​യോ എ​തി​ർ​ക്കു​ക​യോ ചെ​യ്യാം. എ​ന്നാ​ൽ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്യു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഇ​വി​ടെ, ക​ണ​ക്കു​ക​ളി​ൽ സു​താ​ര്യ​ത വ​രു​ത്താ​നാ​ണ് ഈ ​ചെ​റി​യ ശ​ത​മാ​നം എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കിം ​ജോ​ങ് ഉ​ന്നി​ന്‍റെ ഭ​ര​ണ​ത്തി​ലു​ള്ള അ​പ്രാ​മാ​ദി​ത്വം ഉ​റ​പ്പി​ക്ക​പ്പെ​ടു​ക​യും 687 സീ​റ്റു​ക​ളി​ലും ഭ​ര​ണ​ക​ക്ഷി സ​ഖ്യം വി​ജ​യി​ക്കു​ക​യും ചെ​യ്തു.

Leave A Comment