ഇമ്രാന് ഖാന് അറസ്റ്റില്‍
ലാഹോര്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അറസ്റ്റില്‍. ഇസ്ലാമാബാദില് ഹൈക്കോടതിക്ക് പുറത്തുനിന്നുമാണ് അദ്ദേഹം അറസ്റ്റിലായത്.
അര്‍ധ സൈനിക വിഭാഗമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അല്‍-ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ഇദ്ദേഹം അറസ്റ്റിലായതെന്നാണ് സൂചന.
അറസ്റ്റിൽ പ്രതിഷേധിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി, പിടിഐ(പാക്കിസ്ഥാന് തെഹ് രികി ഇന്‍സാഫ് പാര്‍ട്ടി) അണികളോട് ആഹ്വാനം ചെയ്തു. ഇസ്ലാമാബദില്‍ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Leave A Comment