അന്തര്‍ദേശീയം

ഒ​പെ​ക്കി​ൽ നി​ന്ന് യു​എ​ഇ പു​റ​ത്തേ​ക്ക്; ലോ​കം ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ജി​ദ്ദ: ആ​ഗോ​ള എ​ണ്ണ​വി​പ​ണി​യെ​യും ഗ​ൾ​ഫ് രാ​ഷ്ട്രീ​യ​ത്തെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ് ഒ​പെ​ക് (ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് പെ​ട്രോ​ളിം​ഗ് എ​ക്സ്പോ​ർ​ട്ടിം​ഗ് ക​ൺ​ട്രീ​സ്) കൂ​ട്ടാ​യ്മ​യി​ൽ നി​ന്ന് പി​ന്മാ​റു​ന്നു. 1967 മു​ത​ൽ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ യു​എ​ഇ, മേ​യ് ഒ​ന്ന് മു​ത​ൽ കൂ​ട്ടാ​യ്മ​യി​ൽ നി​ന്നും യു​എ​ഇ ഔ​ദ്യോ​ഗി​ക​മാ​യി പ​ടി​യി​റ​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ണ്ണ ഉ​ത്പാ​ദ​ന നി​യ​ന്ത്ര​ണ​ങ്ങ​ളെ​ച്ചൊ​ല്ലി സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് യു​എ​ഇ​യു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സ്വ​ന്തം നി​ല​യി​ൽ എ​ണ്ണ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നു​മാ​ണ് യു​എ​ഇ ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു​എ​ഇ​യു​ടെ പി​ന്മാ​റ്റ​വും മേ​ഖ​ല​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ലോ​ക​ത്തെ ക​ടു​ത്ത ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടാ​നാ​ണ് സാ​ധ്യ​ത. ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള എ​ണ്ണ നീ​ക്കം ത​ട​സ​പ്പെ​ട്ട​ത് വി​ത​ര​ണ ശൃം​ഖ​ല​യെ പൂ​ർ​ണ​മാ​യും താ​റു​മാ​റാ​ക്കി.

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ എ​ണ്ണ ഉ​പ​ഭോ​ക്താ​വാ​യ ഇ​ന്ത്യ​യെ ഈ ​സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നൊ​പ്പം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ത് കാ​ര​ണ​മാ​യേ​ക്കും. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഈ ​രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ.

Leave A Comment