ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകർ റിമാൻഡിൽ
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർ റിമാൻഡിൽ. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐ.പി. ബിനു ഉള്‍പ്പെടെ 11 പേരെയാണ് വെള്ളിയാഴ്ച റിമാൻഡ് ചെയ്തതത്. ഇതോടെ റിമാൻഡിലായവരുടെ എണ്ണം 18 ആയി. പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. അതേസമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ അറസ്റ്റ് ചെയ്തു.
ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ കൈകൊണ്ടും കമ്പുകൊണ്ടും ആക്രണം നടത്തിയത് വട്ടിയൂർക്കാവ് സ്വദേശിയായ ദിനകറാണ്. വട്ടിയൂക്കാവ് പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ് ദിനകർ.
Leave A Comment