മുഖ്യമന്ത്രി ഇഡിയെ സ്വാധീനിക്കുന്നെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ സ്പേസ് പാർക്കിൽ തന്നെ നിയമിച്ചത് കമ്മീഷൻ ഇടപാടുകൾ നടത്താൻ വേണ്ടിയായിരുന്നെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, എം. ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയ ശേഷമാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകിയിരുന്നെന്നും സ്വപ്ന ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.മുഖ്യമന്ത്രി ഇഡിയെ സ്വാധീനിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരായി നൽകിയ തെളിവുകൾ ഇഡി ഒളിപ്പിക്കുകയാണെന്നും കേസ് കേരളത്തിൽ നടത്തിയാൽ സത്യം പുറത്തുവരില്ലെന്നും സ്വപ്ന പറഞ്ഞു.
Leave A Comment