കേരളം

ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ്‌ ധ​ൻ​ക​ർ കേരളത്തിൽ

തിരുവനന്തപുരം: ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ​ദീ​പ്‌ ധ​ൻ​ക​ർ കേരളത്തിൽ. പ​ത്നി സു​ദേ​ഷ് ധ​ൻ​ക​റി​നൊ​പ്പം വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി​യെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. പി. ​ജോ​യ്, ഡിജിപി അ​നി​ൽ കാ​ന്ത്, അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ആ​ർ. ജ്യോ​തി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം ഭാ​ര്യ​സ​മേ​തം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ രാ​ജ്ഭ​വ​നി​ലേ​ക്ക് പോ​യി.

തിങ്കളാഴ്ച രാ​വി​ലെ 10:30ന് ​നി​യ​മ​സ​ഭ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി മെ​മ്പേ​ഴ്‌​സ് ലോ​ഞ്ചി​ൽ നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തിന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​പ​രാ​ഷ്ട്ര​പ​തി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഉ​ച്ച​യ്ക്ക് 12 ന് ​അ​ദ്ദേ​ഹം ക​ണ്ണൂ​രി​ലേ​ക്ക് പോ​കും. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കി​ട്ട് 6.20 ന് ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

Leave A Comment