കുറുംകുഴൽ വിദ്വാൻ പോഴംങ്കണ്ടത്ത് നാരായണൻ നായർ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത കുറുംകുഴൽ വിദ്വാൻ പോഴംങ്കണ്ടത്ത് നാരായണൻ നായർ അന്തരിച്ചു. 82 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുറുംകുഴലിലെ കുലപതിയായിരുന്ന പോഴങ്കണ്ടത്ത് രാമപണിക്കരുടെ ശിഷ്യനായിരുന്നു പ്രശസ്ത കുറുംകുഴൽ വിദ്വാൻ പോഴംങ്കണ്ടത്ത് നാരായണൻ നായർ രാമപണിക്കരോടൊപ്പം ക്ഷേത്രസന്നിധികളിൽ ശ്രുതിക്കാരനായിട്ടായിരുന്നു തുടക്കം.
തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന് 40 വർഷത്തോളം കുറുംകുഴൽ നിരയിലുണ്ടായിരുന്നു. തൃപ്പൂണിത്തുറ, കൂടൽമാണിക്യം എന്നിങ്ങനെ പ്രധാന ഉത്സവങ്ങൾക്കും, ആറാട്ടുപുഴ, പെരുവനം പൂരങ്ങൾക്കും ഊരകം പൂരം പുറപ്പാടിനും നാരായണൻ നായർ അനവധി കാലം പങ്കെടുത്തു. തലോർ ചക്കംകുളങ്ങര ശാസ്താ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്നു.
അവസാനമായി ചക്കംകുളങ്ങര പുണർതം വിളക്കിലാണ് പങ്കെടുത്തത്.നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
Leave A Comment