കേരളം

നിയമസഭാ കൈയാങ്കളി കേസ്: തുടരന്വേഷണ ഹർജി പിൻവലിച്ച് മുൻ വനിതാ എംഎൽഎമാർ

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന ഹർജി പിൻവലിച്ച് സിപിഐ മുൻ വനിതാ എംഎല്‍എമാർ.

കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ നിലനിൽക്കില്ലെന്ന സുപ്രീംകോടതി ഉത്തരവുകൾ ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഹർജികൾ പിൻവലിക്കുന്നതെന്ന് മുൻ എംഎൽഎമാർ അറിയിച്ചു.

ബിജിമോളും ഗീതാ ഗോപിയുമാണ് ഹർജികൾ നൽകിയിരുന്നത്. ഇതോടെ കേസിന്‍റെ വിചാരണ തീയതി ഈ മാസം 19ന് തീരുമാനിക്കുമെന്ന് കോടതി പ്രതിഭാഗത്തെ അറിയിച്ചു.

Leave A Comment