ഇരയുടെ മൊഴിയില്‍ സുധാകരന്റെ പേരില്ല; മോന്‍സന്റെ അഭിഭാഷകന്
കൊച്ചി: മോന്സന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ .സുധാകരന് അവിടെയുണ്ടായിരുന്നെന്ന് ഇരയുടെ മൊഴിയിലുണ്ടെന്ന എം.വി.ഗോവിന്ദന്റെ ആരോപണം തള്ളി മോന്സന് മാവുങ്കലിന്റെ അഭിഭാഷകനായ എം.ജി.ശ്രീജിത്ത്.
പോലീസ് എഫ്ഐആറില്‍ എം.വി.ഗോവിന്ദന് പറഞ്ഞ മൊഴിയില്ല. അതിജീവിത മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും സുധാകരന്റെ പേരില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോക്സോ കേസിലാണെന്നായിരുന്നു ഗോവിന്ദന്റെ ആരോപണം. മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴിയെന്നും സുധാകരന് പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെ പുച്ഛിച്ച് തള്ളുകയാണെന്നും ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന് പ്രതികരിച്ചു.
Leave A Comment