കേരളം

തെ​റ്റ് ചെ​യ്തി​ട്ടി​ല്ല: അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ഴി​മ​തി ചെ​യ്തിട്ടില്ല: കെ.​സു​ധാ​ക​ര​ന്‍

കൊ​ച്ചി: മ​ന​സ​റി​ഞ്ഞു​കൊ​ണ്ട് താ​നൊ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ല; ചെ​യ്ക​യു​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പി​ലെ ക​ള​ള​പ്പ​ണ​ക്കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ പോ​കും മു​ന്പ് മാ​ധ്യ​മ​ങ്ങളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഴി​മ​തി ന​ട​ത്ത​ണ​മെ​ങ്കി​ല്‍ തനിക്ക് പ​ണ്ടേ ആ​കാ​മാ​യി​രു​ന്നു. വ​നം മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ള്‍ പോ​ലും ഒ​രു രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി എ​ന്ന ആ​ക്ഷേ​പം ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​മ്പൂ​ര്‍ കോ​വി​ല​ക​ത്തി​ന്‍റെ മ​രം മു​റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചി​ല​ര്‍ കോ​ടി​ക​ളു​മാ​യി വ​ന്ന​പ്പോ​ഴും താ​ന്‍ അ​ത് ചെ​യ്തി​ല്ല. കോ​ടി​ക​ള്‍ ഉ​ണ്ടാ​ക്ക​ണ​മെ​ങ്കി​ല്‍ ഇ​തി​ന​കം നി​ര​വ​ധി സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ വ​ന്നു. എ​ന്നാ​ല്‍ അ​ന്യന്‍റെ കാ​ശ്‌​കൊ​ണ്ട് താ​ന്‍ ജീ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ല്‍ യാ​തൊ​രു ആ​ശ​ങ്കയും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ച​രി​ത്ര​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചു​ള്ള ഭൂ​രി​പ​ക്ഷം നേടു​മെ​ന്നും സു​ധാ​ക​ര​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു.

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസില്‍ കെ.സുധാകരന്‍ കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഹാജരാവുക. മോന്‍സനുമായുളള സാമ്പത്തിക ഇടപെടലാണ് ചോദിച്ചറിയുക.

മോന്‍സണ്‍ മാവുങ്കലിന്‍റെ കലൂരിലെ വീട്ടില്‍ വെച്ച് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്‍റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണ്‍ മൊഴി നല്‍കിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി അന്വേഷണം.

നേരത്തെ, പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

Leave A Comment