നന്ദിപ്രമേയ ചർച്ച രണ്ടിന് തുടങ്ങും; വി.ഡി.സതീശന്റെ കന്നി ബജറ്റ് ജൂണ്‍ 19ന്
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാൽ വി.ഡി. സതീശനായിരിക്കും ബജറ്റ് അവതരിപ്പിക്കുക. സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക. നിയമസഭാ കലണ്ടർ പ്രകാരം ജൂൺ 19 നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിട്ടുള്ളത്. അവതരണത്തിനുശേഷം വിശദമായ ബജറ്റ് ചർച്ചകളോടെ നിയമസഭാ സമ്മേളനത്തിലേക്ക് കടക്കും. അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ ജൂൺ രണ്ടിന് ആരംഭിക്കും.
ജൂൺ ഒന്നിന് സ്കൂൾ പ്രവേശനത്തോത്സവം നടക്കുന്നതിനാൽ മന്ത്രിമാർക്ക് വിവിധ ജില്ലകളിലും എംഎൽഎമാർക്ക് മണ്ഡലങ്ങളിലും ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് നന്ദിപ്രമേയ ചർച്ച രണ്ടിലേക്ക് മാറ്റിയത്. ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ രണ്ടിന് നടക്കും. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷി നില അനുസരിച്ചു കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറാകും.
Leave A Comment