വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്പിണറായി വിജയന്റെ മകൾ ടി.വിണയുടെ ബാങ്ക് ലോക്കർ
പരിശോധിക്കാനൊരുങ്ങി എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). ഇ.ഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്.
വീണയ്ക്കെതിരായ അന്വേഷണത്തിൽ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയേക്കുംകള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്. വീണയുടെ ബാങ്ക് അക്കൗണ്ട്, സ്‌ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം. ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക.
Leave A Comment