കേരളം

മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ ലോക്സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ചികിത്സയിലിരിക്കെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ധനപാലൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചു. 2009-ൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2014-ൽ തൃശ്ശൂരിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയ സേവനം അനുഷ്ഠിച്ചു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രചാരണം ആരംഭിച്ച ശേഷം സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.

മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായി അറിയപ്പെട്ടിരുന്ന കെ.പി. ധനപാലൻ, കോൺഗ്രസ് സംഘടനാ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു.

Leave A Comment