കേരളത്തിലെ ലഹരി മാഫിയയെ തുടച്ചുനീക്കും;'ഓപ്പറേഷൻ തൂഫാൻ' തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരായ ശക്തമായ നടപടികളുമായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലം ഭയാനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്മം നൽകിയതിന്റെ പേരിൽ സ്വന്തം അമ്മയെയും മാതാപിതാക്കളെയും വരെ കൊലപ്പെടുത്തുന്ന ക്രൂരതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് മയക്കുമരുന്നാണ്. ഈ ലഹരി മാഫിയയെ കേരളത്തിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കുമെന്നും കേരള പോലീസിന്റെയും എക്സൈസിന്റെയും കയ്യൊപ്പുള്ള മികച്ചൊരു പദ്ധതിയായി ഇത് മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഐ ജി പുട്ട വിമലാദിത്യയെ ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി നിയമിച്ചെന്നും വേദിയിൽ പ്രഖ്യാപനമുണ്ടായി.
Leave A Comment