കേരളം

ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ത​നി​ക്ക് വേ​ണ്ട; പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ പോ​ലീ​സ് ന​ൽ​കു​ന്ന ഗാ​ർ​ഡ് ഒ​ഫ് ഓ​ണ​ർ ത​നി​ക്ക് വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ എ.​ച​ന്ദ്ര​ശേ​ഖ​റി​നെ മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം നേ​രി​ട്ട​റി​യി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്ഷാ​മം നേ​രി​ടു​മ്പോ​ൾ ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കാ​യി സേ​ന​യെ നി​യോ​ഗി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട്. ഗ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ലും മ​റ്റും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ന്നു​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന ച​ട​ങ്ങാ​ണി​ത്.

യാ​ത്ര​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വ​ലി​യ വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളും അ​മി​ത സു​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ സ​തീ​ശ​ൻ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പൈ​ല​റ്റും എ​സ്‌​കോ​ർ​ട്ടും ഒ​ഴി​കെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വേ​ണ്ടെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

Leave A Comment