മാസപ്പടി കേസ്; വീണയ്ക്ക് എതിരെ കൂടുതൽ തെളിവുകൾ തേടി ഇഡി കോടതിയിൽ
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരേ തെളിവുകൾ തേടി ഇഡി കോടതിയിൽ. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 രേഖകൾ ആവശ്യപ്പെട്ട് ഇഡി എറണാകുളം പിഎംഎൽഎ കോടതിയെ സമീപിച്ചു. വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് ഇഡി കോടതിയിലെത്തിയത്. വീണയും സിംഎംആര്‍എല്ലുമായി ഉണ്ടാക്കിയ 2016 ലെ കരാര്‍ ഉള്‍പ്പെടെയാണ് ഇഡി തേടിയിരിക്കുന്നത്. എക്സാലോജിക്കും സിഎംആര്‍എല്ലുമായി 2017 ല്‍ ഉണ്ടാക്കിയ കരാറും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് കൂടാതെ എക്സാലോജിക് ബാങ്ക് സ്റ്റേറ്റ്മെന്റ് വിവരങ്ങള്‍, വീണയുടെ ഐടി റിട്ടേണ്‍ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ കമ്പനി ലോണ്‍ വിശദാംശങ്ങള്‍, വീണയുടെ ലോണ്‍ തിരിച്ചടവിന്റെ
വിശദാംശങ്ങൾ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
Leave A Comment