കേരളം

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗ് യോഗ്യത നേടിയത് 64,759പേർ

കൊച്ചി: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്‌ക്ക് ഒന്നരയോടെ കൊച്ചിയിൽ വച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 64,759പേരാണ് എഞ്ചിനീയറിംഗ് പ്രവേശന യോഗ്യത നേടിയിരിക്കുന്നത്. അങ്കമാലി സ്വദേശി റോഷൻ രാജുവിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കണ്ണൂർ സ്വദേശി ധ്യാൻ തേജിനാണ്. മൂന്നാം റാങ്ക് തൃശൂർ സ്വദേശി വിസ്‌മയ കെ ആറിനാണ്.

ജൂലായ് എട്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. സിബിഎസ്‌ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് ഫലപ്രഖ്യാപനം വൈകിയതെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 22ന് പ്രഖ്യാപിക്കാനിരുന്ന പരീക്ഷാഫലം മാറ്റിവച്ചിരുന്നു. സിബിഎസ്ഇ പുനർമൂല്യനിർണയത്തിന്റെ മാർക്ക് ചേർക്കുന്നതിനായി സമയം അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥനയെ തുടർന്നാണ് ഫലപ്രഖ്യാപനം മാറ്റിവച്ചത്.

Leave A Comment