കേരളം

മാസപ്പടി കേസ്: ശരണ്‍ എസ്. കര്‍ത്ത വീണ്ടും ഇഡിക്കു മുന്നില്‍

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്‍ ജോയിന്‍റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത വീണ്ടും ഇഡിക്കു മുന്നില്‍. കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിലെത്തിയ ശരണിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇതു രണ്ടാം വട്ടമാണ് ശരണ്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ടു ഇഡിക്കു മുന്നിലെത്തുന്നത്. കേസില്‍ നേരത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകള്‍ ടി. വീണയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.

സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ്. സുരേഷ്‌കുമാര്‍, ഷിബി എസ്. കര്‍ത്ത, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.

Leave A Comment