കേരളം

38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടിക അടുത്ത മാസം 19ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള അപേക്ഷകൾ അടുത്ത മാസം 5 വരെ സമർപ്പിക്കാം.

എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾ, മൂന്ന് വീതം നഗരസഭാ വാർഡുകളും ജില്ലാ പഞ്ചായത്ത് വാർഡുകളും, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും, 23 ഗ്രാമപഞ്ചായത്ത് വാർഡുകളുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave A Comment