കേരളം

ചോറ്റാനിക്കര ക്ഷേത്രത്തിൽ ആദ്യദർശനം നടത്തി റിമി ടോമി, ‘മതം മാറിയോ എന്ന് ആരാധകർ

കൊച്ചി: ഗായികയും അവതാരകയും റിയാലിറ്റി ഷോ ജഡ്ജുമൊക്കെയായി തിളങ്ങുന്ന റിമി ടോമിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളും അതിവേഗമാണ് വൈറല്‍ ആകുന്നത്. ഇപ്പോഴിതാ റിമിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ തന്റെ ജീവിതത്തിലെ തന്നെ ആദ്യ ദര്‍ശനം നടത്തിയ സന്തോഷമാണ് റിമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.”ആദ്യദര്‍ശനം” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്‌തിരിക്കുന്ന ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറൽ ആയത്.കയ്യില്‍ പ്രസാദവും നെറ്റിയില്‍ ചന്ദനക്കുറിയും കുങ്കുമവും അണിഞ്ഞ് ഒരു കൊച്ചുകുട്ടിയെ പോലെയാണ് ചിത്രത്തില്‍ റിമിയിലെ കാണാന്‍ സാധിക്കുന്നത്. ക്രിസ്ത്യാനിയായ റിമി ടോമി ഹിന്ദു മതത്തിലേക്ക് മാറിയോ എന്ന് നിരവധി കമന്റുകളാണ് വന്നത്.

ഇത്രയും വര്‍ഷം ചോറ്റാനിക്കരയില്‍ പോകാതെ ഇപ്പോള്‍ പോയത് മതം മാറാനുള്ള തയ്യാറെടുപ്പ് കൊണ്ട് മാത്രമാണോ എന്ന് ചിന്തിക്കുന്നവര്‍ ഭൂരിഭാഗം പേരും കമന്റ്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടു. ചില ഉപദേശകര്‍ റിമിയുടെ ക്ഷേത്ര ദര്‍ശനത്തെ എതിര്‍ക്കുകയും ചെയ്‌തു. അമ്ബലങ്ങളില്‍ ഒന്നും പോയി വെറുതെ ദോഷം വരുത്തി വയ്ക്കരുത് എന്നാണ് ചില ഉപദേശകര്‍ നല്‍കിയ കമന്റുകള്‍.

 
എന്നാല്‍ റിമിയുടെ ക്ഷേത്ര ദര്‍ശനത്തെ ആഘോഷപൂര്‍വം വരവേറ്റവരുമുണ്ട്. “ഭഗവതിയുടെ അനുഗ്രഹം ഇപ്പോഴും റിമിയോടൊപ്പം ഉണ്ടാകും”, “തത്വമസി അത് നീ ആകുന്നു.. ആരെ തേടി ചെല്ലുന്നു, എന്തിനെ അന്വേഷിക്കുന്നു..എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം നമ്മുടെ ഒക്കെ ഉള്ളില്‍ ഉണ്ട്. എങ്കിലും പള്ളിയിലും അമ്പലങ്ങളിലും ചെല്ലുമ്പോൾ  അത് നല്ല ഒരു മെഡിറ്റേഷന്‍ ആണ് ആളുകള്‍ക്ക്”, “വിശ്വസിക്കാന്‍ കഴിയുന്നില്ല ഈ മാറ്റം” തുടങ്ങി നിരവധി കമന്റുകളാണ് അനുകൂലമായി റിമിയെ തേടി എത്തിയത്.

Leave A Comment