കേരളം

ബി.ബി. ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ബിജെപി സാമാജികരുടെ അധ്യക്ഷനായി ബി.ബി. ഗോപകുമാറിനെ തെരഞ്ഞെടുത്തു.

‌നേമത്തു നിന്ന് ജയിച്ച സംസ്ഥാന ബിജെപി അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് നിന്ന് ജയിച്ച മുൻ കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ, ചാത്തന്നൂരിൽ നിന്ന് ജയിച്ച ബി.ബി. ഗോപകുമാർ എന്നീ മൂന്നു പേരാണ് ബിജെപി എംഎൽഎമാർ. ഇവരിൽ മൂന്നുപേരും ആദ്യമായാണ് നിയമസഭയിലേക്ക് ജയിച്ചത്.

Leave A Comment