ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടര്‍ന്ന്
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്ന്. ജനുവരി 14ന് ആയിരുന്നു ബോസ് കൃഷ്ണമാചാരി രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.
എന്നാല്‍ ബിനാലെയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യുവതി നല്‍കിയ ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്നാണ് ബോസ് കൃഷ്ണമാചാരി രാജി വച്ചത് എന്നാണ് ബിനാലെ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ വി. വേണു വ്യക്തമാക്കുന്നത്. ബോസ് കൃഷ്ണമാചാരിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് പരാതിക്കാരി.
2025ല്‍ ഡിസംബര്‍ 28ന് ആണ് പരാതിക്കിടയാക്കിയ സംഭവം. കൊച്ചി ബിനാലെയുടെ സ്ഥാപകരില്‍ ഒരാളായ ബോസ് കൃഷ്ണമാചാരി. 2012ല്‍ സഹക്യുറേറ്ററായിരുന്നു. മുമ്പ് ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് 2018ല്‍ കലാകാരന്‍ റിയാസ് കോമുവും ബിനാലെയില്‍ നിന്നും രാജിവച്ചിരുന്നു.
Leave A Comment