ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ; ഒടുവില്‍ ട്വിസ്റ്റ്
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങൾ. മാർച്ചിൽ പങ്കെടുത്ത ബിജെപി നേതാക്കളെയും അണികളെയും കൈ കൊടുത്ത് ചാണ്ടി ഉമ്മൻ എംഎൽഎ സ്വീകരിച്ചത് പ്രതിഷേധക്കാരെ ഞെട്ടിച്ചു.
തുടർന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി മധ്യമേഖലാ പ്രസിഡന്റ് ആർ.ഹരിയോടും മറ്റു നേതാക്കളോടും ചാണ്ടി ഉമ്മൻ സൗഹൃദം പങ്കിട്ടു. പക്ഷെ കൂട്ടത്തിലുണ്ടായിരുന്ന ചിലർക്ക് ഇത് അംഗീകരിക്കാനായില്ല. നാണംകെട്ട പണിക്ക് നിൽക്കരുതെന്ന് ബിജെപി പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.
ഇത് കേട്ടതോടെ ചിലർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. ചെറിയ തോതിലുള്ള തർക്കമുണ്ടായെങ്കിലും പോലീസ് അതിവേഗം ഇടപെട്ടു. ഇതിനിടയിൽ ബിജെപി നേതാക്കളും അനുയായികളും തമ്മിൽ ചെറിയ അസ്വാരസ്യങ്ങളുണ്ടായി.
Leave A Comment