കേരളം

ശബരിമല യുവതീ പ്രവേശനം: കെ.പി. എം എസ്സ് വിശ്വാസി കൾക്കൊപ്പം

തൃശ്ശൂർ: ശബരിമല യുവതി പ്രവേശനവിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് കെ.പി.എം.എസ്സ് എന്ന് ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പനും സംഘടന സെക്രട്ടറി ലോജനൻ അമ്പാട്ടും സംയുക്തവാർത്താ കുറിപ്പിലൂടെ അറിയിച്ചു.

അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങൾ കണക്കിലെടുത്ത് യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ ഭക്തർക്ക് അനുകൂലമായ പുതിയ സത്യവാങ്മൂലം സമർപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

കേവലം രാഷ്ട്രീയ താൽപ്പര്യംമാത്രം മുൻനിർത്തി യുവതി പ്രവേശന വിധിയിൽ അനുകൂലമായ നിലപാട് സ്വീകരിക്കുന്ന സമുദായ നേതാക്കൾ സ്വന്തം സമുദായത്തിലെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ച് മാതൃക കാണിയ്ക്കണം.

സുപ്രീം കോടതി വിധി വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം സംഘടനയിലെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുവാൻ ഒരു നടപടിയും സ്വീകരിക്കാതെ നവോത്ഥാന മൂല്യ സംരക്ഷകരായി ഇറങ്ങി തിരിച്ചവരുടെ പ്രസ്താവനകൾ കാപട്യം നിറഞ്ഞതാണ്.

നിലപാടുകൾ പ്രഖ്യാപനങ്ങളായി അവസാനിപ്പിക്കാതെ നടപ്പിൽവരുത്തുകയാണ് വേണ്ടത്. വിശ്വാസി സമൂഹത്തിൻ്റെ മനസ്സിൽ മുറിപ്പാടുകൾ സൃഷ്ടിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്ന കപട നവോത്ഥാന നേതാക്കൾ സമുദായത്തിൻ്റെ ഐക്യത്തിനെതിരെ നിൽക്കുന്നവരാണെന്നും വിശ്വാസി സമൂഹം ഐക്യപ്പെട്ടു പോകുന്നതിനെതിരെയുള്ള നിലപാടുകൾ ജനം തള്ളിക്കളയണമെന്നും ഇരുവരും പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave A Comment