കേരളം

പ്രീ​പ്രൈ​മ​റി വേ​ത​നം കു​റ​ച്ച​ത് കൊ​ടും​ച​തി: കെ​പി​എ​സ്ടി​എ

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്രീ​​​പ്രൈ​​​മ​​​റി വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ആ​​​യ​​​മാ​​​ർ​​​ക്കും പ്ര​​​ഖ്യാ​​​പി​​​ച്ച ഓ​​​ണ​​​റേ​​​റി​​​യം വി​​​ഹി​​​ത​​​ത്തി​​​ൽ വ​​​ൻ​​​തു​​​ക വെ​​​ട്ടി​​​ക്കു​​​റ​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള പ്ര​​​ദേ​​​ശ് സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന​​​ക​​​മ്മി​​​റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

പ്രീ​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പി​​​ക​​​മാ​​​രു​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച 13,500 രൂ​​​പ​​​യി​​​ൽ 7,600 മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​യ​​​മാ​​​ർ​​​ക്കു ല​​​ഭി​​​ക്കേ​​​ണ്ട 8,500 രൂ​​​പ​​​യ്ക്കു​​​പ​​​ക​​​രം 4,500 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള​​​ത്.

പ്ര​​​ഖ്യാ​​​പി​​​ച്ച ഓ​​​ണ​​​റേ​​​റി​​​യം പൂ​​​ർ​​​ണ​​​രൂ​​​പ​​​ത്തി​​​ൽ ഉ​​​ട​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച തു​​​ക ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​പി​​​എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഓ​​​ണ​​​റേ​​​റി​​​യം വെ​​​ട്ടി​​​കു​​​റ​​​ച്ച​​​തി​​​നെ​​​തി​​​രേ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ 10നു ​​​പ്രീ​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ർ​​​ണ ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. അ​​​ര​​​വി​​​ന്ദ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, ട്ര​​​ഷ​​​റ​​​ർ വ​​​ട്ട​​​പ്പാ​​​റ അ​​​നി​​​ൽ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Leave A Comment