കേരളം

സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി; ന​വ കേ​ര​ള സ​ർ​വേ റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ കേ​ര​ള സ​ർ​വേ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പ​രി​പാ​ടി നി​യ​മ​വി​രു​ദ്ധ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. പരിപാടിക്ക് ബ​ജ​റ്റ് വ​ക​യി​രു​ത്ത​ലോ ധ​ന​കാ​ര്യ അ​നു​മ​തി​യോ ഇ​ല്ല എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബാ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ക​സ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ നി​ന്ന് ചോ​ദി​ച്ച​റി​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ന​വ​കേ​ര​ള സ​ർ​വേ എ​ന്ന പേ​രി​ൽ ഒ​രു പ​രി​പാ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഈ ​സ​ർ​വേ​ക്ക് വേ​ണ്ടി നി​ര​വ​ധി​യാ​യ പ്ര​വ​ർ​ത്ത​ക​രെ ഒ​രു പോ​ർ​ട്ട​ൽ വ​ഴി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ശേ​ഷം, വീ​ടു​ക​ൾ ക​യ​റി പ​രി​പാ​ടി ന​ട​ത്തു​ക​യും ചെ​യ്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഒ​രു രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ പ​റ‍​ഞ്ഞ​ത്.

കെ​എ​സ്യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബാ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കോ​ട​തി നി​ര​വ​ധി ത​വ​ണ വാ​ദം കേ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ഇ​തി​ൽ ബ​ജ​റ്റ് അ​ലോ​ക്കെ​ഷ​നോ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ ഈ ​പ​രി​പാ​ടി​ക്ക് ഇ​ല്ല എ​ന്ന് ക​ണ്ടെ​ത്തി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി പ​ദ്ധ​തി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

2026 ജ​നു​വ​രി 1 മു​ത​ൽ 2026 ഫെ​ബ്രു​വ​രി 28 വ​രെ 80 ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​വേ​ക്ക് ഉ​പ​യോ​ഗി​ക്കാ​നും ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.

Leave A Comment