കേരളം

ഐജി പി വിജയന്റെ സസ്പെൻഷനിൽ ഐപിഎസുകാർക്കിടയിൽ അതൃപ്തി, ചേരിപ്പോരെന്ന് ആക്ഷേപം

തിരുവനന്തപുരം : തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോർന്നതിൻ്റെ പേരിൽ ഐജി പി.വിജയനെ സസ്പെൻ്റ് ചെയ്തതിൽ ഐപിഎസുകാർക്കിടയിൽ അതൃപ്തി. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളച്ചുവെന്ന പേരിൽ എടുത്ത നടപടി കടുത്തുവെന്നാണ് വിമര്‍ശനം. സേനക്കുള്ളിലെ ചേരിപ്പോരാണ് നടപടിക്ക് പിന്നിലെ യാഥാര്‍ത്ഥ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ, ചേലാമ്പര ബാങ്ക് കവർച്ച ഉൾപ്പെടെ പ്രമാദമായ കേസുകൾ തെളിയിച്ച ഉദ്യോഗസ്ഥൻ, രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പൊലിസ് പദ്ധതിയുടെ നോഡൽ ഓഫീസർ, പ്രധാന മന്ത്രി പോലും പ്രശംസിച്ച ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരൻ, അങ്ങനെ സേനയെ പല മേഖലയിൽ പ്രശസ്തിയിലേക്ക് നയിച്ച പി വിജയനെതിരായ കടുത്ത നടപടിയിലെ അമ്പരപ്പിലാണ് പൊലിവുകാർ.

Leave A Comment