എംഎസ്എം കോളജ് വിശദീകരണം നൽകിയേ മതിയാകൂ; കടുപ്പിച്ച് കേരള യൂണി. വൈസ് ചാൻസലർ
തിരുവനന്തപുരം: കായംകുളം എംഎസ്എം കോളജിലെ വ്യാജരേഖാ വിവാദത്തിൽ നിലപാട് കടുപ്പിച്ച് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. ക്രമക്കേട് ആരു കാട്ടിയാലും അവർ കുടുങ്ങുമെന്നും കോളജ് വിശദീകരണം നൽകിയേ മതിയാകൂവെന്നും വിസി പറഞ്ഞു.
ഇന്ന് വൈകുന്നേരത്തിനകം കോളജ് അധികൃതർ വിശദീകരണം നൽകണമെന്നും നൽകിയില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം ശരിയാകുമെന്നേ തനിക്ക് പറയാനുള്ളൂ. സർവകലാശാല ഇതിനെതിരെ ശക്തമായ നടപടിയെടുക്കും. കേരളത്തിലെ ഏറ്റവും മികച്ച സർവകലാശാലയെ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല.
രേഖകൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ കോളജ് അധികൃതർ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിത്തം പ്രിൻസിപ്പലിനാണെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment