കേരളം

രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി, പകരം ഖാർഗെ എത്തും

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെത്തുടർന്നാണ് യാത്ര റദ്ദാക്കിയതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫിന്‍റെ ബൃഹത്തായ തെരഞ്ഞെടുപ്പ് കൺവൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കേണ്ടതായിരുന്നു.

രാഹുൽ ഗാന്ധിക്ക് പകരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തും.  വൈകുന്നേരം കോഴിക്കോട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഖാർഗെ പ്രവർത്തകരെ അഭിസംബോധന ചെയ്യും.

Leave A Comment