പുത്തൻചിറയിൽ കാണാതായ വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ
പുത്തൻചിറ: വീട്ടിൽനിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മണിക്കൂറുകൾക്കുശേഷം സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്.
രാവിലെ 11 മണിയോടെയാണ് കുട്ടിയെ വീട്ടിൽനിന്ന് കാണാതായത്. വൈകിട്ടോടെ മാതാപിതാക്കൾ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുളത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ജി.എസ്.എച്ച്.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആന്റണി.
മരണകാരണം വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും തുടർനടപടികൾക്കുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു. മാള പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Leave A Comment