പ്രാദേശികം

സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് അധ്യാപിക മരിച്ചു

കൊടകര: ദേശീയപാത നെല്ലായിയിൽ സ്കൂട്ടർ അപകടത്തിൽ അധ്യാപിക മരിച്ചു.പോട്ട സ്വദേശി 45 വയസുള്ള ജാൻസിയാണ് മരിച്ചത്. ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയാണ്. 

ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ ദേശീയപാതയിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം. പോസ്റ്റിൽ തലയിടിച്ച് വീണ ജാൻസി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

പുതുക്കാട് ഭാഗത്തുനിന്ന് ചാലക്കുടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment